എഫ്.എ.ക്യൂ. വിഭാഗം
-
പൊതുവായ തണുപ്പിക്കല്‍ വിദ്യകള്‍
-
അറ്റകുറ്റപ്പണി അന്വേഷണം
-
ട്രബിള്‍ഷൂട്ടിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
-
സുരക്ഷിതത്വവും വാറണ്ടിയും
Any other Questions? We have answers
Contact usപൊതുവായ തണുപ്പിക്കല്‍ വിദ്യകള്‍
-
A. എങ്ങനെയാണ് എയര്‍ കൂളറുകള്‍ പ്രവര്‍ത്തിക്കുന്നത്?
ഒരു Usha എയര്‍ കൂളറിലേക്ക് ചൂടുള്ള വായു വലിച്ചെടുക്കുമ്പോള്‍, അത് നനവുള്ള ഒരു ഹണികോംബ് തണുപ്പിക്കല്‍ മാധ്യമത്തിലൂടെ കടന്നു പോകുന്നു. അത് ആ ഹണികോംബിലൂടെ കടന്നുപോകുമ്പോള്‍, ഹണികോംബിനു മുകളിലൂടെ ഒഴുകുന്ന ജലം വായുവില്‍ നിന്നും ചൂടിനെ ആഗിരണം ചെയ്യുകയും ജലം ബാഷ്പീകരിക്കുവാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് കൂടുതല്‍ തണുത്തതും, ഈര്‍പ്പമുള്ളതുമായ വായുവിന് കാരണമാകുന്നു. ഒരു ശക്തിയേറിയ ഫാന്‍ ഈ തണുത്ത വായുവിനെ മുറിക്കുള്ളിലേക്ക് തള്ളുന്നു. പഴയതും പഴകിയതുമായ വായു മുറിയില്‍ നിന്നും ഒരു തുറന്ന ജനാലയോ വാതിലോ വഴി പുറത്തേക്ക് ചംക്രമിപ്പിക്കുമ്പോള് പുതുമയുള്ളതും, ഈര്‍പ്പം നിറഞ്ഞതും, തണുത്തതുമായ വായുവിന്റെ ഒരു സ്ഥിരമായ ഒഴുക്കാണ് അതിന്‍റെ പരിണത ഫലം.
-
B. എയര്‍ കൂളറുകളും എയര്‍ കണ്ടീഷണറുകളും തമ്മിലുള്ള വ്യത്യാസം എന്താണ്?
- എയര്‍ കണ്ടീഷണറുകള്‍ക്ക് ചൂടു വായുവിനെ ആഗിരണം ചെയ്ത് തണുത്ത വായുവായി ഘനീഭവിപ്പിക്കുന്നതിന് ഒരു രാസ തണുപ്പിക്കല്‍ റെഫ്രിജെറന്റും ഊര്‍ജ്ജം ഉപയോഗിക്കുന്ന ഒരു കംപ്രസ്സറും ആവശ്യമാണ്. ചൂടു വായുവിനെ മുറിക്കു പുറത്തേക്ക് വിടേണ്ടതാണ്. എയര്‍ കണ്ടീഷണറുകളുടെ കൂടുതല്‍ സങ്കീര്‍ണ്ണമായ നിര്‍മ്മാണം അവയെ വാങ്ങുന്നതിന് കൂടുതല്‍ ചെലവേറിയതാക്കുകയും ഉപയോഗിക്കുമ്പോള്‍ അവ ഗണ്യമായ അളവ് അധിക വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നു.
- ഉള്ളിലേക്കു വരുന്ന ചൂടു വായുവിനെ തണുപ്പിക്കുന്നതിന് എയര്‍ കൂളറുകള്‍ ജല ബാഷ്പീകരണത്തിന്റെ സ്വാഭാവിക പ്രക്രിയ ഉപയോഗിക്കുകയും പുതുതായി തണുപ്പിച്ച വായുവിനെ പുറന്തള്ളുന്നതിന് ശക്തിയേറിയ ഒരു ഫാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ദ്രവ ജലം നീരാവിയായി മാറുമ്പോള്‍ (ബാഷ്പീകരണത്തിലൂടെ) വരണ്ട വായുവിന്റെ ഊഷ്മാവ് ഗണ്യമായി താഴുന്നു.
-
C. എന്താണ് Usha എയര്‍ കൂളറിന്‍റെ നേട്ടം?
i. കുറഞ്ഞ വാങ്ങല്‍ വില
Usha ഇവാപ്പൊറേറ്റീവ് എയര്‍ കൂളറുകള്‍ ഒരു ബജറ്റ്-സൗഹാര്‍ദ്ദ തണുപ്പിക്കല്‍ തെരഞ്ഞെടുപ്പാണ് കാരണം അവ വാങ്ങുന്നതും ഉപയോഗിക്കുന്നതും താങ്ങാനാവുന്നതാണ്.
ii. കുറഞ്ഞ വൈദ്യുതി ഉപഭോഗം
Usha ഇവാപ്പൊറേറ്റീവ് എയര്‍ കൂളറുകള്‍ വളരെ കുറച്ച് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒരു എയര്‍ കൂളര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു എയര്‍ കണ്ടീഷനിംഗ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനേക്കാള്‍ ഗണ്യമായ അളവു കുറവ് വൈദ്യുതിയേ ആവശ്യമുള്ളൂ എന്നത് വൈദ്യുതി വില കൂടുതലുള്ള നഗരങ്ങളില്‍ അവയെ ആകര്‍ഷണീയമായ ഒരു തണുപ്പിക്കല്‍ മാധ്യമാക്കി മാറ്റുന്നു.
-
D. എന്റെ Usha എയര്‍ കൂളറിന്‍റെ സ്വാധീനം എങ്ങനെ വര്‍ദ്ധിപ്പിക്കാം?
i. കുറഞ്ഞ ഹ്യുമിഡിറ്റിയില്‍ (ഈര്‍പ്പം) കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നു
പരമാവധി ആപേക്ഷിക ഈര്‍പ്പം 60% അല്ലെങ്കില്‍ അതില്‍ കുറവുള്ള പ്രദേശങ്ങളിലാണ് ഇവാപ്പൊറേറ്റീവ് എയര്‍ കൂളറുകള്‍ കൂടുതല്‍ ഫലപ്രദം. കൂടുതല്‍ ഫലപ്രദമായ ബാഷ്പീകരണത്തിലൂടെയുള്ള തണുപ്പിക്കലിന് ചൂടുള്ളതും വരണ്ടതുമായ വായു സുപ്രധാനമാണ്, കൂടുതല്‍ വരണ്ട പരിസ്ഥിതികളില്‍ താപത്തിലുണ്ടാവുന്ന കുറവ് കൂടുതലായിരിക്കും കാരണം, ഈര്‍പ്പം കുറഞ്ഞിരിക്കുമ്പോഴാണ് ഉയര്‍ന്ന അളവില്‍ ബാഷ്പീകരണം നടക്കുന്നത്. ഇവാപ്പൊറേറ്റീവ് എയര്‍ കൂളറുകള്‍ ഈര്‍പ്പം ഉല്പാദിപ്പിക്കുന്നതിനാല് ഒരു മുറിയിലെ ഹ്യുമിഡിഫിക്കേഷന്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വരണ്ട പ്രദേശങ്ങളില്‍ ഉള്ള വീടുകളില്‍ ഒരു തണുത്ത ഇളംകാറ്റ് നിലനിര്‍ത്തുകയും സുഖം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് അവ ഉത്തമമമാണ്.
ii. എയര്‍ കൂളറുകള്‍ക്ക് ക്രോസ്സ് വെന്റിലേഷന് ആവശ്യമാണ്.
ഇവാപ്പൊറേറ്റീവ് എയര്‍ കൂളറുകള്‍ അടഞ്ഞ ഇടങ്ങളില്‍ ഉപയോഗിക്കരുത്. തടസ്സരഹിതമായ വായുപ്രവാഹം അനുവദിക്കുന്നതിന് വാതിലുകളും ജനാലകളും തുറക്കേണ്ടതാണ്. പുറത്തുള്ള വായുവിനെ വലിച്ചെടുക്കുകയും ഒരു ജനാലയിലൂടെയോ വാതിലിലൂടെയോ പുറന്തള്ളുന്നതിനു മുമ്പ് അതിനെ മുറിക്കുള്ളില്‍ ചംക്രമണം ചെയ്യിക്കുകയും ചെയ്തുകൊണ്ട്, ഒരു തുറന്ന വാതിലിനു സമീപം വക്കുമ്പോഴാണ് ഒരു എയര്‍ കൂളര്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്. ഒരു വ്യക്തി എയര്‍ കൂളറില്‍ നിന്നു പുറത്തേക്കു വരുന്ന വായു പ്രവാഹത്തിനു സമീപമായിരിക്കുമ്പോഴാണ് പരമാവധി തണുപ്പിക്കല്‍ പ്രഭാവം അനുഭവപ്പെടുന്നത്.
-
E. എന്താണ് ഹണികോംബ്?
ഒരു എയര്‍ കൂളറിലെ ഹണികോംബ് ബാഷ്പീകരണ തണുപ്പിക്കല്‍ പാഡുകള്‍ വായുവിന് കടന്നു പോകുന്നതിനുള്ള ജലം പിടിച്ചു വക്കുന്ന സവിശേഷ മാധ്യമമാണ്. ഈ പാഡുകളുടെ രൂപകല്പന ഒരു തേനീച്ചക്കൂടിന്റെ ഘടനയുമായി സാദൃശ്യമുള്ളതാണ്, അതുകൊണ്ടാണ് ഈ പേര്. അവ സാമ്പ്രദായികമായ വുഡ് വൂള്‍ തണുപ്പിക്കല്‍ പാഡുകളെ അപേക്ഷിച്ച് കൂടുതല്‍ വേഗമേറിയ തണുപ്പിക്കലും, കൂടുതല്‍ ഈടും, കൂടുതല്‍ മെച്ചമായ കാര്യക്ഷമതയും പ്രദാനം ചെയ്യുന്നു ഹണികോംബ് പാഡ് നിര്‍മ്മിച്ചിരിക്കുന്നത് ചീത്തയാകുന്നതിനെ ചെറുക്കുവാനായി രാസപരമായി ട്രീറ്റു ചെയ്യപ്പെട്ടതും, അങ്ങനെ ഉപയോഗിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു നല്കപ്പെട്ടതുമായ എന്‍ജിനിയര്‍ ചെയ്യപ്പെട്ട, കട്ടിയുള്ള ഒരു സെല്ലുലോസ് പേപ്പറില്‍ നിന്നാണ്. ക്രോസ് ഫ്ളൂട്ട് ചെയ്യപ്പെട്ട, സമമല്ലാത്ത കോണുകളോടി കൂടിയ പാഡ് ഡിസൈന്‍ ഏറ്റവും മികച്ച തണുപ്പിക്കലിനു വേണ്ടി വായുവിനെയും ജലത്തിനെയും കലര്ത്തുന്നതിനു വേണ്ടി ഉള്ളതാണ്.
-
F. എന്താണ് സ്മാര്‍ട്ട് ഷീല്‍ഡ് ടെക്നോളജി?
i. USHA കൂളറുകള്‍ ഇപ്പോള്‍ വരുന്നത് എന്‍9 പ്ലാസ്റ്റിക്സിനാല് ശക്തീകരിക്കപ്പെട്ട സ്മാര്‍ട്ട് ഷീല്‍ഡ് ടെക്നോളജിയോടൊപ്പമാണ്. നിങ്ങളുടെ വേനലുകള്‍ പുതുമയുള്ളതും, കൂടുതല്‍ സുരക്ഷിതവും, ശുചിത്വപൂര്ണ്ണവുമാണെന്ന് ഈ സാങ്കേതികവിദ്യ ഉറപ്പു വരുത്തുന്നു. ഈ സാങ്കേതികവിദ്യയില്‍ ജല ടാങ്ക് ഒരു ബാക്ടീരിയ-വിരുദ്ധ വസ്തു ചേര്‍ത്ത് ട്രീറ്റു ചെയ്യുന്നു, ഇത് ജല ടാങ്കില്‍ ബാക്ടീരിയ ഉണ്ടാകുന്നത് കുറയ്ക്കുവാന്‍ സഹായിക്കുകയും പായല്‍ വളര്‍ച്ച പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
ii. ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
എന്‍9 പ്ലാസ്റ്റിക്സ് ഒരു അനന്യമായ സങ്കലനമാണ്. ഈ മിശ്രണത്തിലുള്ള സിലിക്ക, അയോണുകളുടെ സാവധാനത്തിലുള്ള വിട്ടുകൊടുക്കലിന് സഹായിക്കുന്നു. ഈ അയോണുകള്‍ ബാക്ടീരിയ ഉണ്ടാകുന്നത് കുറയ്ക്കുവാന്‍ സഹായിക്കുകയും ടാങ്കില്‍ പായല്‍ വളരുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
നേട്ടങ്ങള്‍:
1. കൂടുതല്‍ സുരക്ഷിതം: ബാക്ടീരിയ-വിരുദ്ധം - ജല ടാങ്കിലെ ബാക്ടീരിയ വളര്‍ച്ചയില്‍ 99% കുറവ് അതുകൊണ്ട് സാധാരണ ടാങ്കോടുകൂടിയ മറ്റു കൂളറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തണുപ്പിക്കപ്പെട്ട വായു വളരെയേറെ പുതുമയുള്ളതും കൂടുതല്‍ സുരക്ഷിതവുമാണ്.
2. കൂടുതല്‍ പുതുമയുള്ളത്: പായല്‍ പ്രതിരോധം - പ്ലാസ്റ്റിക് ടാങ്കില്‍ പായല്‍ വളരുന്നത് പരിമിതപ്പെടുത്തുന്നത് കൂളറിനെ കൂടുതല്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ബന്ധപ്പെട്ട ദുര്‍ഗന്ധം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
3. ശുചിത്വമുള്ളത്: സവിശേഷ സ്മാര്‍ട്ട് ഷീല്‍ഡ് ടെക്നോളജി പ്ലാസ്റ്റിക് ടാങ്കിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ കുറക്കുകയും അതിലൂടെ വായുവിനെ പുതുമയുള്ളതും വൃത്തിയുള്ളതുമായി സൂക്ഷിക്കുകയും ചെയ്യുന്നു.
-
G. എങ്ങനെയാണ് ഫ്ളോട്ട് വാല്‍വ് (ഓട്ടോ-ഫില്‍) പ്രവര്‍ത്തിക്കുന്നത്?
കൂളര്‍ ടാങ്കിനുള്ളില്‍ ഒരു പൊള്ളയായ പന്തുമായി സാദൃശ്യമുള്ള ഒരുപകരണം, ഒരു ഫ്ളോട്ട് വാല്‍വ്, പിടിപ്പിച്ചിട്ടുണ്ട്. ഓരോ തവണയും വെള്ളം ഏറ്റവും കുറഞ്ഞ നിലയിലും താഴെ വരുമ്പോള്‍, ഈ വാട്ടര്‍ ഫ്ളോട്ട് വാല്‍വ് അത് കണ്ടെത്തുകയും, ഹോസ് കണക്ടര് വഴി തുറന്നിരിക്കുന്ന ഒരു ജല പൈപ്പ് ടാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, ടാങ്കിനുള്ളിലെ ജലമൊഴുക്ക് ആരംഭിക്കുകയും ചെയ്യും ഇതേ രീതിയില്‍ വെള്ളം പരമാവധി നിലയില്‍ എത്തുമ്പോള്‍ അത് ഉള്ളിലേക്കുള്ള ജലമൊഴുക്ക് നിര്‍ത്തുകയും ചെയ്യും. ഇത് ഒരു യാന്ത്രികമായ പ്രക്രിയയാണ്, നിങ്ങള്‍ കൈകൊണ്ട് ജല ടാങ്ക് നിറയ്ക്കേണ്ട ആവശ്യമില്ല.
അറ്റകുറ്റപ്പണി അന്വേഷണം
-
A. ഹണികോംബ് പാഡ് വൃത്തിയാക്കേണ്ടത് എപ്പോഴാണ്?
- ഹണികോംബ് മാധ്യമം വൃത്തിയാക്കേണ്ടതിന്‍റെ ആവൃത്തി തദ്ദേശീയമായ വായുവിന്‍റെയും വെള്ളത്തിന്‍റെയും അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ജലത്തിലെ ധാതുക്കളുടെ അംശം കൂടുതലുള്ള പ്രദേശങ്ങളില്‍, ഹണികോംബ് തണുപ്പിക്കല്‍ മാധ്യമത്തില്‍ ധാതുക്കള്‍ അടിഞ്ഞുകൂടുകയും വായു പ്രവാഹത്തെ പരിമിതപ്പെടുത്തുകയും ചെയ്തേക്കാം.
- ആഴ്ചയില്‍ ഒരിക്കലെങ്കിലും ജലസംഭരണിയിലെ ജലം ഒഴുക്കിക്കളയുകയും പുതിയ ജലം വീണ്ടും നിറയ്ക്കുകയും ചെയ്യുന്നത് ധാതുക്കള്‍ അടിയുന്നത് കുറയ്ക്കുവാന്‍ സഹായിക്കും. ധാതുക്കളുടെ അംശം ഹണികോംബ് മാധ്യമത്തില്‍ അവശേഷിക്കുന്നപക്ഷം, മാധ്യമം നീക്കം ചെയ്യുകയും പുതിയ ജലത്തിനു കീഴില്‍ കഴുകുകയും ചെയ്യേണ്ടതാണ്.
- നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാധ്യമം ഓരോ രണ്ടു മാസത്തിലോ അതിലും വേഗത്തിലോ വൃത്തിയാക്കേണ്ടതാണ്.
-
B. ഹണികോംബ് പാഡ് വൃത്തിയാക്കേണ്ടത് എങ്ങനെയാണ്?
- യൂണിറ്റ് ഓഫ് ചെയ്യുകയും പവര്‍ കോര്‍ഡ് ഭിത്തിയിലെ ഔട്ട്ലെറ്റില്‍ നിന്നും ഊരുകയും ചെയ്യുക. ബാക്ക് പാനലിന് അഭിമുഖമായി യൂണിറ്റ് തിരിക്കുകയും പിന്നിലത്തെ ഗ്രില്ലിന്‍റെ സ്ഥാനം കണ്ടുപിടിക്കുകയും ചെയ്യുക.
- ഒരു സ്ക്രൂ ഡ്രൈവര്‍ കൊണ്ട് സ്ക്രൂകള്‍ നീക്കം ചെയ്യുക.
- അത് പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതു വരെ, പിന്നിലത്തെ ഗ്രില്‍ പാനല്‍ മുകളിലേക്കു വലിക്കുക. ഇപ്പോള്‍ ഹണികോംബ് മാധ്യമം കാണുവാന്‍ സാധിക്കുന്നതാണ്. ഹണികോംബ് മാധ്യമം ശുദ്ധജലമുപയോഗിച്ച് വൃത്തിയാക്കുക.
- വൃത്തിയാക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, യൂണിറ്റ് വീണ്ടും കൂട്ടിച്ചേര്‍ക്കുക
- പവര്‍ സപ്ലൈയില്‍ പ്ലഗ്ഗ് ചെയ്യുകയും യൂണിറ്റ് ഓണ്‍ ആക്കുകയും ചെയ്യുക.
-
C. ടാങ്ക് എങ്ങനെ വൃത്തിയാക്കണം?
- പവര്‍ ഓഫ് ആക്കുകയും എയര്‍ കൂളര്‍ പവര്‍ സപ്ലൈയില്‍ നിന്നും വേര്‍പെടുത്തുകയും ചെയ്യുക.
- യൂണിറ്റിനുള്ളിലെ വെള്ളം ഒഴുക്കിക്കളയാന്‍ പറ്റുന്ന ഒരു സ്ഥാനത്തേക്ക് യൂണിറ്റ് മാറ്റുക. വെള്ളം ഒഴുക്കിക്കളയുവാനുള്ള പ്ലഗ്ഗില്‍ നിന്ന് (ടാങ്കിന്‍റെ അടിഭാഗത്ത് ഉള്ളത്) മൂടി മാറ്റുകയും ടാങ്ക് ഒഴിയുവാന്‍ അനുവദിക്കുകയും ചെയ്യുക.
- നിങ്ങള്‍ ജല ടാങ്കിലെ വെള്ളെ ഒഴുക്കിക്കളഞ്ഞശേഷം, ദയവായി വെള്ളം ഒഴുക്കിക്കളയുവാനുള്ള ആ പ്ലഗ്ഗ് അതിന്‍റെ യഥാസ്ഥാനത്തു വക്കുക.
- ഇനി ജലത്തിന്‍റെ ടാങ്ക് മാക്സ് നിരപ്പു വരെ നിറയ്ക്കുക, 5 മിനിട്ട് കാത്തിരുന്ന ശേഷം ഒരു തവണ കൂടി മുഴുവന്‍ ജലവും ഒഴുക്കിക്കളയുക. പരമാവധി പൊടുകളും മാലിന്യങ്ങളും പൂര്‍ണ്ണമായി നൂക്കിക്കളയത്തക്ക വിധത്തില്‍, ഈ നടപടിക്രമത്തിന് വൃത്തിയുള്ള വെള്ളം ഉപയോഗിക്കുക.
- നിങ്ങളുടെ കൂളര്‍ കുറേ നാളായി ഉപയോഗിച്ചിട്ടില്ലെങ്കില്‍, വീണ്ടും ഉപയോഗിക്കുന്നതിനു മുമ്പ് ജല ടാങ്ക് കുറഞ്ഞത് 2 തവണ വൃത്തിയാക്കുന്നതാണ് ഉചിതം.
ട്രബിള്‍ഷൂട്ടിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
-
A. വായു പുറത്തേക്കു വരുന്നില്ലെങ്കില്‍ എന്തു ചെയ്യണം?
- കോര്‍ഡ് പ്ലഗ്ഗ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക - കോര്‍ഡ് പ്ലഗ്ഗ് ചെയ്തിട്ടുണ്ടെന്നും പവര്‍ സപ്ലൈ ഓണ്‍ ആണെന്നും ഉറപ്പു വരുത്തുക
- പവര്‍ ഓണ്‍ അല്ല - കണ്‍ട്രോള്‍ പാനലിന്‍റെ യാന്ത്രിക നോബിന്‍റെ സ്ഥാനം മാറ്റുകവഴി യൂണിറ്റ് ഓണ്‍ ആക്കുക.
- കേടുള്ള മോട്ടോര്‍ - സര്‍വീസ് സെന്‍ററുമായി ബന്ധപ്പെടുക
-
B. കൂളര്‍ ശബ്ദമുണ്ടാക്കുന്നു / തണുപ്പിക്കുന്നില്ല എങ്കില്‍ എന്തു ചെയ്യണം?
- പമ്പ് ഓണ്‍ ആക്കിയിട്ടില്ലേ എന്നു നോക്കുക - കണ്‍ട്രോള്‍ പാനലില്‍. കൂള്‍ ഫങ്ഷന്‍ ഓണ്‍ ആക്കുക
- ടാങ്കില്‍ ജലനിരപ്പ് കുറവോ ജലം ഇല്ലാത്ത അവസ്ഥയോ ആണോ എന്ന് നോക്കുക - കൂള്‍ തെരഞ്ഞെടുക്കുമ്പോള്‍ പമ്പ് ഓണ്‍ ആവുകയും ടാങ്കില്‍ അല്പം മാത്രം വെള്ളമേ ഉള്ളുവെങ്കിലോ അല്ലെങ്കില്‍ ഒട്ടും വെള്ളം ഇല്ലെങ്കിലോ പമ്പ് ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ജല ടാങ്ക് നിറയ്ക്കുക.
- പമ്പിന് കേടുപാടുണ്ടോ എന്ന് പരിശോധിക്കുക - അറ്റകുറ്റപ്പണികള്‍ക്ക് സര്‍വീസ് സെന്‍ററുമായി ബന്ധപ്പെടുക
-
C. കൂളറില്‍ നിന്ന് വിചിത്രമായ ഗന്ധം / ദുര്‍ഗന്ധം വരുന്നുണ്ടെങ്കില്‍ എന്തു ചെയ്യണം?
- കൂളര്‍ പുതിയതായിരിക്കുമ്പോള്‍ - ഇത് സ്വാഭാവിക സംഭവമാണ്. യൂണിറ്റ് ആദ്യമായി ഉപയോഗിക്കുന്ന സമയത്ത്, ഹണികോംബ് തണുപ്പിക്കല്‍ മാധ്യമത്തിന് ഒരു ഗന്ധം ഉണ്ടായിരിക്കും, ആദ്യത്തെ ഒരാഴ്ച ഉപയോഗിച്ചു കഴിയുമ്പോഴേക്കും അത് ഇല്ലാതെയായിക്കോളും.
- കൂളര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ - ഒരു പക്ഷേ ഒരു പായലിന്‍റെ പ്രശ്നം ഉണ്ടായിരിക്കാം.
പ്രശ്നം പരിഹരിക്കുന്നതിന്:
1. ടാങ്കിലെ ജലത്തിന്‍റെ അവസ്ഥ പരിശോധിക്കുക. വെള്ളം പഴകിയതാണെങ്കില്‍ ടാങ്ക് വൃത്തിയാക്കുകയും പുതിയ ജലം നിറക്കുകയും ചെയ്യുക.
2. ഹണികോംബ് തണുപ്പിക്കല്‍ മാധ്യമം വൃത്തിയാക്കുക.
3. പ്രശ്നം നിലനില്ക്കുന്നുവെങ്കില്‍ സര്‍വീസ് സെന്‍ററുമായി ബന്ധപ്പെടുക.
സുരക്ഷിതത്വവും വാറണ്ടിയും
-
A. വാറണ്ടിയുടെ സാധുത
- നിര്‍ദ്ദേശ ലഘുഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരമാണ് ഉപകരണം സ്ഥാപിക്കുകയും, ഉപയോഗിക്കുകയും, കാത്തു സൂക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.
- അംഗീകൃത ഡീലര്‍ ഒപ്പു വച്ച വാറണ്ടി കാര്‍ഡും ക്യാഷ് മെമ്മോയും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
- അംഗീകരിക്കപ്പെടാത്ത ഒരു വ്യക്തിയും ഉപകരണം തുറക്കുകയോ താറുമാറാക്കുകയോ ചെയ്തിട്ടില്ല.
-
B. എപ്പോഴാണ് വാറണ്ടി ബാധകമാവാത്തത്?
- പൊട്ടലും അടരലും പൂശലും ചളുങ്ങലും കാരണമുള്ള കേടുപാടുകള്‍.
- ബേക്കലൈറ്റ്, യൂറിയ, എ.ബി.എസ്., എസ്.എ.എന്‍. ഇവയും അത്തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളും കൊണ്ടുണ്ടാക്കിയ ഭാഗങ്ങള്‍ക്കും, റബ്ബര്‍ ഭാഗങ്ങള്‍ക്കും, കോര്‍ഡിനും ഉണ്ടാകുന്ന പൊട്ടലോ കേടുപാടുകളോ.
- ഭാഗങ്ങള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന തേയ്മാനം.
- ഉപയോക്താവിന്‍റെ ഭാഗത്തുനിന്നുള്ള അപകടങ്ങളോ, തെറ്റായ കൈകാര്യം ചെയ്യലോ, അനാസ്ഥയോ കാരണം ഉണ്ടാകുന്ന കേടുപാടുകള്‍.
-
C. സുരക്ഷാ വിദ്യകള്‍
- നിങ്ങളുടെ കൂളര്‍ 230 വോള്‍ട്ട് എ.സി.യില്‍ 50 ഹേട്സിലാണ് പ്രവര്‍ത്തിക്കുന്നത്. അത് ഉപകരണത്തിന്‍റെ റേറ്റു ചെയ്യപ്പെട്ട സ്പെസിഫിക്കേഷന് ചേരുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിന് വീട്ടിലെ വോള്‍ട്ടേജ് പരിശോധിക്കുക.
- ഉല്പന്നം പ്രവര്‍ത്തിപ്പിക്കുന്നതിനു മുമ്പ് അതിനെ അതിന്‍റെ പാക്കേജിംഗില്‍ നിന്നും മാറ്റുകയും അത് നല്ല സ്ഥിതിയിലാണോ എന്ന് പരിശോധിക്കുകയും ചെയ്യുക.
- കേടു സംഭവിച്ച ഒരു കോര്‍ഡോ പ്ലഗ്ഗോ ഉപയോഗിച്ച് ഒരു ഉല്പന്നവും പ്രവര്‍ത്തിപ്പിക്കരുത്. ഈ ഉപകരണത്തോടൊപ്പം ഒരു എക്സ്ടെന്‍ഷന്‍ കോര്‍ഡ് ഉപയോഗിക്കുന്നത് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നില്ല.
- പവര്‍ കോര്‍ഡ് കാര്‍പ്പെറ്റിനു കീഴില്‍ കൂടി വലിക്കുകയോ, അതിനെ ചവിട്ടികളോ റണ്ണറുകളോ കൊണ്ട് പൊതിയുകയോ ചെയ്യരുത്. അതില്‍ തട്ടി വീഴുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ദൂരെ മാറ്റിയേ കോര്‍ഡ് വലിക്കാവൂ.
- ടാങ്കില്‍ വെള്ളം നിറയ്ക്കുന്നതിനു മുമ്പ് എല്ലായ്പ്പോഴും ഉല്പന്നത്തിന്‍റെ പ്ലഗ്ഗ് ഊരിയിടുക.
- വൃത്തിയാക്കുകയോ, സര്‍വീസ് ചെയ്യുകയോ, യൂണിറ്റ് സ്ഥാനം മാറ്റി വക്കുകയോ ചെയ്യുന്നതിനു മുമ്പ് എല്ലായ്പ്പോഴും ഉപകരണത്തിന്‍റെ പ്ലഗ്ഗ് വൈദ്യുതി സ്രോതസ്സില്‍ നിന്ന് ഊരിയിടുക.
- പവര്‍ കോര്‍ഡിന്‍റെ പ്ലഗ്ഗുള്ള അറ്റത്തു പിടിക്കുകയും വലിക്കുകയും ചെയ്തുകൊണ്ടു വേണം വൈദ്യുതി പ്ലഗ്ഗ് പോയിന്‍റില്‍ നിന്ന് പവര്‍ കോര്‍ഡ് ഊരുവാന്‍, ഒരിക്കലും കോര്‍ഡ് വലിക്കരുത്.
- ഗ്യാസൊലീനോ, പെയിന്‍റോ, മറ്റു തീപിടിക്കുന്ന ചരക്കുകളും വസ്തുക്കളുമോ സംഭരിച്ചിരിക്കുന്ന പ്രദേശങ്ങള്‍ക്കുള്ളില്‍ ഉല്പന്നം ഉപയോഗിക്കരുത്.
- കൂള്‍ എന്ന സെറ്റിംഗ് ഉപയോഗിക്കുമ്പോള്‍, ജല ടാങ്ക് നിറഞ്ഞിരിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധിക്കുക. ഒഴിഞ്ഞ ഒരു ടാങ്കുമായി കൂള്‍ എന്ന സെറ്റിംഗില്‍ കൂളര്‍ ഉപയോഗിക്കുന്നത് വാട്ടര്‍ പമ്പ് കേടുവരുന്നതിന് കാരണമായേക്കാം.
- കൂളറിന്‍റെ വിദ്യുച്ഛക്തിപരമോ യന്ത്രപരമോ ആയ ഒരു പ്രവര്‍ത്തനവും ക്രമീകരിക്കുന്നതിനോ അറ്റകുറ്റപ്പണി ചെയ്യുന്നതിനോ ശ്രമിക്കരുത് കാരണം ഇത് വാറണ്ടി അസാധുവാകാന്‍ കാരണമായേക്കാം.
- അത് മോട്ടോറിന് കേടുപാടു വരുത്തുവാന്‍ സാധ്യതയുള്ളതിനാല്‍ ഉപകരണത്തിന്‍റെ, വായു അകത്തേക്കു വരുന്നതിനോ പുറത്തേക്കു പോകുന്നതിനോ ഉള്ള ഭാഗങ്ങള്‍ മൂടരുത്.
- ഏതെങ്കിലും വെന്‍റിലേഷനിലോ എക്സ്ഹോസ്റ്റ് ഓപ്പണിംഗിലോ യാതൊരു വസ്തുവും കടത്തുകയോ കടക്കുവാന്‍ അനുവദിക്കുകയോ ചെയ്യരുത് കാരണം ഇത് ഉപകരണത്തിനു കേടു വരുത്തുകയും വൈദ്യുത ഷോക്കിനോ അഗ്നിബാധയ്ക്കോ കാരണമാകുകയും ചെയ്തേക്കാം.
- ഹണികോംബ് മാധ്യമം മാറ്റി വച്ചിട്ടു കൂളര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഇത് അമിതഭാരം നല്കുകയും മോട്ടറിന് കേടു വരുത്തുകയും ചെയ്യും.
- പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഉപകരണം ദീര്‍ഘ സമയത്തേക്കു ശ്രദ്ധിക്കാതെ ഇരിക്കരുത്.
- ഈ ഉപകരണമോ, അതിന്‍റെ പാക്കേജിംഗോ, പ്ലാസ്റ്റിക് ബാഗുകളോ കൊണ്ട് കളിക്കുവാന്‍ കുട്ടികളെ അനുവദിക്കരുത്.
- യൂണിറ്റിനു കേടുപാടുള്ളതോ അത് ശരിയാംവണ്ണം പ്രവര്‍ത്തിക്കാതിരിക്കുന്നതോ ആണെങ്കില്‍, അതു തുടര്‍ന്നുപയോഗിക്കരുത്. ട്രബിള്‍ഷൂട്ടിംഗ് സെക്ഷന്‍ നോക്കുകയും പ്രവൃത്തിപരമായ വിദഗ്ദ്ധ ഉപദേശം തേടുകയും ചെയ്യുക.
- യൂണിറ്റ് നിരപ്പുള്ള ഒരു തറയില്‍ വക്കുക. ഈ ഉല്പന്നം നനവോ ഈര്‍പ്പമോ ഉള്ള സ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല.
- കുളിമുറികളില്‍ ഉപയോഗിക്കരുത്. വെള്ളമിരിക്കുന്ന ഒരു പാത്രത്തിലേക്ക് കൂളര്‍ വീണു പോകാന്‍ സാധ്യതയുള്ള സ്ഥലത്ത് അത് ഒരിക്കലും വക്കരുത്.
- ഉപയോഗിക്കാത്ത സമയത്ത് ഉണങ്ങിയ ഒരു പ്രദേശത്ത് സൂക്ഷിക്കുക. ശാരീരികമോ, ഇന്ദ്രിയസംബന്ധിയോ, മാനസികമോ ആയ കഴിവുകള്‍ കുറവുള്ളവരോ, അനുഭവസമ്പത്തോ അറിവോ ഇല്ലാത്തവരോ (കുട്ടികളോ മുതിര്‍ന്നവരോ ഉള്‍പ്പെടെ), അവരുടെ സുരക്ഷയ്ക്ക് ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയുടെ മേല്‍നോട്ടമോ ഈ ഉപകരണം ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളോ കൂടാതെ ഈ ഉപകരണം ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.
- കൂളര്‍ നീക്കുന്നതിന് എല്ലായ്പ്പോഴും വശങ്ങളിലുള്ള ഹാന്‍ഡിലുകളില്‍ പിടിക്കുക.